വിദ്യാര്‍ത്ഥികള്‍ തയാറാക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ ബ്ലോഗ്
ഓല മാസികയുടെ ആഭിമുഖ്യത്തില്‍ 2012 നവംബര്‍ 16 ന് ഭാഷ, സംസ്കാരം, സമൂഹം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യുന്നു..

ഓല

  ജെ.എന്‍ എം. ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂള്‍ പുതുപ്പണം, വടകര


            കോഴിക്കോട് ജില്ലയില്‍ വടകര മുന്‍സിപ്പാലിറ്റിയിലെ നടക്കുതാഴ വില്ലേജില്‍ കോട്ടപ്പുഴയുടെ പതന ഘട്ടമായ മൂരാട് ഭാഗത്തിന് തൊട്ടു വടക്കാണ് പുതുപ്പണം ദേശം. മധ്യകാല വീരപുരുഷനായ തച്ചോളി ഒതേനക്കുറുപ്പിന്റെ സ്വന്തം ദേശം. സംഭവ ബഹുലമായ ഭൂതകാലമുണ്ടെങ്കിലും വിദ്യാഭ്യാസപരമായും സാമൂഹികവുമായും വളരെ പിറകിലായിരുന്നു. കൃഷി മത്സ്യബന്ധനം മറ്റു പരമ്പരാഗതമായ തൊഴിലുകള്‍ എന്നിവയായിരുന്നു ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍.ഈ പ്രദേശത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം വിതറികൊണ്ട് 1967 ല്‍ ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. യശശ്ശരീരനായ രാഷ്ട്രശില്പിക്ക് നാടിന്റെ ആദരവായി ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ സെക്കന്‍ററി സ്കൂള്‍ . 
              കണ്ണൂര്‍ കോഴിക്കോട് ദേശീയ പാതയില്‍ നിന്നും ഒന്നേകാല്‍ കിലോമീറ്റര്‍ ഉള്ളോട്ടുമാറി ചരിത്ര പ്രസിദ്ധമായ സിദ്ധാന്തപുരം ക്ഷേത്രത്തിനു സമീപമായാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ തനതായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഈ സ്ക്കൂളിലെ  വിദ്യാരംഗം സാഹിത്യവേദിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന മാസികയാണ് ഓലമാസിക. 2009 മുതല്‍ ഓലമാസികയുടെ ഇന്റര്‍നെറ്റ് എഡിഷന്‍ പ്രസിദ്ധീകരണം തുടങ്ങി.

 

വായനാനക്ഷത്രം
          കുട്ടികള്‍ വായിക്കുന്ന പുസ്തകങ്ങളെ ഉള്ളടക്കം ചോര്‍ന്നു പോകാതെ ഒരു സദസ്സിനു മുമ്പില്‍ അവതരിപ്പിക്കുന്ന പരിപാടിയാണ് വായനാനക്ഷത്രം. ഒന്നാം റൗണ്ടില്‍ ഇഷ്ടമുള്ള പുസ്തകങ്ങള്‍ ക്ലാസ് തലത്തില്‍ അവതരിപ്പിച്ച് തുടങ്ങാം. ഇതില്‍ മികച്ച അവതാരകന്മാരെ സ്കൂള്‍ തലത്തിലേക്ക് തെരഞ്ഞെടുക്കുന്നു.സ്കൂള്‍ തല മത്സരത്തിലെ ഒന്നാം റൗണ്ട് ഇഷ്ടമുള്ള പുസ്തകങ്ങള്‍ അവതരിപ്പിക്കാം.രണ്ടാം റൗണ്ട് മുതല്‍ കഥ,കവിത,നോവല്‍,
    ലേഖനസമാഹാരം,ശാസ്ത്രഗ്രന്ഥം,യാത്രാവിവരണം,ആത്മകഥ,സിനിമ,
ചരിത്രഗ്രന്ഥം,വിമര്‍ശനസാഹിത്യം എന്നിങ്ങനെ വിവിധ വിഭാങ്ങളിലെ പുസ്തകങ്ങള്‍ മത്സരാര്‍ഥികള്‍ അവതരിപ്പിക്കണം. ക്ലാസുകളുടെ ആതിഥ്യത്തില്‍ വായനാനക്ഷത്രം മത്സരം നടക്കും.നാലാം റൗണ്ട് മുതല്‍ മത്സരം സ്കൂള്‍ വിട്ട് പ്രദേശത്തെ വായനശാലകളിലേക്ക് നീങ്ങും.വായനാനക്ഷത്രം മത്സരാര്‍ഥികളും വിധികര്‍ത്താക്കളും അതത് വായനശാലകളുടെ നേതൃത്ത്വത്തില്‍ പരിപാടി സംഘടിപ്പിച്ച് വിലയിരുത്തും.അഞ്ചാം റൗണ്ട് വരെ സ്ഥിരം വിധികര്‍ത്താക്കളായിരിക്കും.

ശാസ്ത്രമേളയിലെ ജെ എന്‍ എം ന്റെ പ്രകടനം

 

                          ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം നേടിയ സുരഭിയും നജീബും